പ്രണയം ഒരിലത്തുമ്പിൽ
വീണ മഞ്ഞുപോലെ
താഴേക്കാഞ്ഞു പതിച്ചു
അയ്യോ എന്റെ നടുവേ....
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്
മിഴിയിൽ നിന്നും മിഴിയിലേക്ക്
മൊഴിയിൽ നിന്നും മൊഴിയിലേക്ക്,
ഞാനെന്താ മരമാക്രിയാണൊ??
തുടക്കത്തിൽ ഒരു മധുരമായി
ഇടക്കിടെ ഒരാശങ്കയായി
ഒടുക്കത്തിലൊരു കാളിന്ദിയായി
എനിക്കെന്താ ഓന്തിന്റെ കുപ്പായമുണ്ടൊ??
ഒരു പുഴയൊഴുകും പോലെ ശാന്തമായി
ഒരു മഴപെയ്യും പോലെ ഗാനമായി
ഒരു മേഘ സഞ്ചാരം പോലെ മൂകമായി
ഈ പ്രണയം കൊതിക്കുന്നു സ്ഥായിത്വം.
(മധുരമായി തുടങ്ങി, പൊട്ടലും ചീറ്റലുമയി, ശബ്ദ മുഖരിതമായി, ഒടുക്കത്തിലൊടുങ്ങിപ്പോകുന്നത് പ്രണയത്തെ സംബന്ധിച്ചിടത്തോളം ഒരനിഷ്ടമാണെന്ന തിരിചറിവ്. ശാന്തമായ ഒരു സ്ഥായി ഭാവമാണ് നമ്മുടെ ഉള്ളിലെ പ്രണയം കൊതിക്കുന്നത്. പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള എന്റെ പ്രണയിനിക്കു സമർപ്പിതം)