ഒരു ചുംബനം നല്കാതുറങ്ങിയ നാള്‍
ഒരു കളിവാക്കു കേള്‍ക്കാതുറങ്ങിയ നാള്‍
നിന്‍ വിരല്‍തുമ്പു ചേര്‍ത്ത് മെല്ലെയൊരു
തല്ലുപോലും കിട്ടാതുറങ്ങിയ നാള്‍
അകതാരിലായിരം ചതവുകള്‍
മുറിപ്പാടുകള്‍, ഒരു തുള്ളി ചുടുകണ്ണീര്‍
അതിന്മേലിട്ടു വീഴുന്ന വേദന
നീയറിയുന്നുവോ പിടയുന്നോരെന്‍ മനസിനെ
കണ്ണീരില്‍ രക്തം ചാലിച്ചൊരു കുറി
തൊട്ടുറങ്ങുന്നു ഞാനെന്‍ മനസ്സിലെ
സ്നേഹവിളക്ക് അണഞ്ഞ രാവില്‍.
ഉണരാതിരുന്നെങ്കില്‍ ഞാന്‍
ഈ രാവു വെളുക്കാതിരുന്നെങ്കില്‍