പ്രണയം ഒരിലത്തുമ്പിൽ
വീണ മഞ്ഞുപോലെ
താഴേക്കാഞ്ഞു പതിച്ചു
അയ്യോ എന്റെ നടുവേ....
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്
മിഴിയിൽ നിന്നും മിഴിയിലേക്ക്
മൊഴിയിൽ നിന്നും മൊഴിയിലേക്ക്,
ഞാനെന്താ മരമാക്രിയാണൊ??
തുടക്കത്തിൽ ഒരു മധുരമായി
ഇടക്കിടെ ഒരാശങ്കയായി
ഒടുക്കത്തിലൊരു കാളിന്ദിയായി
എനിക്കെന്താ ഓന്തിന്റെ കുപ്പായമുണ്ടൊ??
ഒരു പുഴയൊഴുകും പോലെ ശാന്തമായി
ഒരു മഴപെയ്യും പോലെ ഗാനമായി
ഒരു മേഘ സഞ്ചാരം പോലെ മൂകമായി
ഈ പ്രണയം കൊതിക്കുന്നു സ്ഥായിത്വം.
(മധുരമായി തുടങ്ങി, പൊട്ടലും ചീറ്റലുമയി, ശബ്ദ മുഖരിതമായി, ഒടുക്കത്തിലൊടുങ്ങിപ്പോകുന്നത് പ്രണയത്തെ സംബന്ധിച്ചിടത്തോളം ഒരനിഷ്ടമാണെന്ന തിരിചറിവ്. ശാന്തമായ ഒരു സ്ഥായി ഭാവമാണ് നമ്മുടെ ഉള്ളിലെ പ്രണയം കൊതിക്കുന്നത്. പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള എന്റെ പ്രണയിനിക്കു സമർപ്പിതം)
5 comments:
uuuuummm thudakkam nannayi,eni ninte kazhivukalokke nannayi purathuvaratte,nianakkathinu bavukaghal nerunnu
കൊള്ളാം നന്നായിരിക്കുന്നു
പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള പ്രണയിനി ഇത് കണ്ടിട്ടനെങ്കിലും നീ ഒരു മരമാക്രി അല്ല എന്ന് തിരിച്ചറിയട്ടെ
നടുവൊടിഞ്ഞോ?
അതോ പ്രണയം വീണു തകർന്നോ :)
വായിച്ചതിനും അഭിപ്രായങ്ങൾ എഴുതിയതിനും സനലേട്ടനും, അഭിലാഷ് സാറിനും, ശരതിനും നന്ദി.
എന്റെ ജിവിതത്തില്‍ കുടുതലും വേദനകള്‍ മാത്രമേ തന്നിട്ടോള്..... മനസ്സില്‍ തോനുനതോകെ നാന് എഴുത്തും എന്റെ ബുക്കില്‍.... അതില്‍ കൂടെ അല്പം സമാടനം കിട്ടുന്നു....ഇതുപോലെ ഉള്ള ബ്ലോഗില്‍ എഴുതാന്‍ പറ്റിയതില്‍ എനിക്കും ഇഷ്ടമാണ്....അതും എന്റെ ചേട്ടന്റെ...ഹിഹിഹി
Post a Comment