Friday, December 25, 2009

മിനി നർമ്മ കഥ (ലിംസൻ ഒരു സംഭവമാണ്‌)

നമ്മുടെ ലിംസൻ മോന്റെ വീട്ടുകാർക്ക്‌ അവനെ വല്ല ഡോക്ടറൊ ഇഞ്ജിനിയറോ ആക്കണമെന്നായിരുന്നു മോഹം. പക്ഷെ അവൻ അതൊക്കെ ആയിത്തീരുമെന്ന് നാട്ടുകാർക്ക്‌ വലിയ വിശ്വാസമില്ലായിരുന്നു. അവൻ ഒരു വക്കീലായിതീരുമെന്ന് അവരിൽ ചിലർ വിശ്വസിച്ചു. ഉരുളക്കുപ്പേരികണക്കുള്ള അവന്റെ പദപ്രയോഗങ്ങൾ കേട്ടിട്ടുള്ള അടുത്ത ചില കൂട്ടുകാർക്ക്‌ അവൻ കേരളാപ്പോലീസ്‌ ആകുമെന്നായിരുന്നു വിശ്വസം. പക്ഷെ അവന്റെ ആഗ്രഹം മറ്റൊന്നയിരുന്നു. ലോകം അറിയുന്ന ഒരാളാകുക. ഒരു നോബൽ സമ്മാനം എങ്ങിനെയെങ്കിലും അടിച്ചെടുക്കക. "നോബൽ സമ്മാന ജേതാവ്‌ മിസ്റ്റർ ലിംസൻ" അവന്റെ കനവുകൾ അങ്ങിനെ പോയി. ആദ്യനാളുകളിൽ അവന്റെ അന്വേഷണം വാലും തലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. വാലും തലയും ഒന്നല്ലെങ്കിലും ഇവ തമ്മിൽ തന്ത്രപരമായ ചില ബന്ധങ്ങളുണ്ടെന്ന് ആശാൻ കണ്ടെത്തി തിയറിയിൽ കാര്യമായ തെറ്റുകളോന്നുമില്ലെങ്കിലും "കണ്ടുപിടിത്തക്കാരനു വാലില്ല" എന്ന കാരണത്താൽ നോബൽ കമ്മിറ്റി അവാർഡ്‌ നിരസിച്ചു. പിന്നെ കക്ഷിയുടെ ശ്രമം ഒരു സമാധാന നോബലിനുവേണ്ടിയയി. ആരൊക്കെ പ്രകോപനമുണ്ടാക്കിയാലും പുള്ള്‌I സമാധാനം കൈവിടാതെ നോബലിന്റെ പടിക്കൽ വരെയെത്തി. പക്ഷെ ഈ സമധാനത്തിനു പിന്നിലെ രഹസ്യം കാതിൽ ചൈനി കൈനി തിരുകിയകൊണ്ടാണെന്നു പത്രക്കരോട്‌ വിളംബിയത്‌ പുലിവാലായി. നൊബൽ കമ്മിറ്റി ആളെ കരിമ്പട്ടികയിൽ പെടുത്തി. ഒടുവിൽ വർഷങ്ങൾ നീണ്ട ഹോസ്റ്റൽ പരീക്ഷണങ്ങൾക്കൊടുവിൽ ആശാൻ മറ്റൊരു ഫോർമുല വികസിപ്പിച്ചു. ഒടുവിൽ ആ ഫോർമുല ലിംസന്‌ നോബൽ സമ്മാനം നേടിക്കൊടുത്തു. എന്താണാ ഫോർമുല? ഇന്നലത്തെക്കറി +ഇന്നത്തെക്കറി = നാളെയും കൂടെ കഴിക്കാവുന്ന കറി!!!!

1 comment:

Anonymous said...

ninakkonnum vera pani illeda mayireaa... blogan irangiyirikkunnu.