Wednesday, April 21, 2010
പ്രണയം പരിഭവിക്കുന്നു
വീണ മഞ്ഞുപോലെ
താഴേക്കാഞ്ഞു പതിച്ചു
അയ്യോ എന്റെ നടുവേ....
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്
മിഴിയിൽ നിന്നും മിഴിയിലേക്ക്
മൊഴിയിൽ നിന്നും മൊഴിയിലേക്ക്,
ഞാനെന്താ മരമാക്രിയാണൊ??
തുടക്കത്തിൽ ഒരു മധുരമായി
ഇടക്കിടെ ഒരാശങ്കയായി
ഒടുക്കത്തിലൊരു കാളിന്ദിയായി
എനിക്കെന്താ ഓന്തിന്റെ കുപ്പായമുണ്ടൊ??
ഒരു പുഴയൊഴുകും പോലെ ശാന്തമായി
ഒരു മഴപെയ്യും പോലെ ഗാനമായി
ഒരു മേഘ സഞ്ചാരം പോലെ മൂകമായി
ഈ പ്രണയം കൊതിക്കുന്നു സ്ഥായിത്വം.
(മധുരമായി തുടങ്ങി, പൊട്ടലും ചീറ്റലുമയി, ശബ്ദ മുഖരിതമായി, ഒടുക്കത്തിലൊടുങ്ങിപ്പോകുന്നത് പ്രണയത്തെ സംബന്ധിച്ചിടത്തോളം ഒരനിഷ്ടമാണെന്ന തിരിചറിവ്. ശാന്തമായ ഒരു സ്ഥായി ഭാവമാണ് നമ്മുടെ ഉള്ളിലെ പ്രണയം കൊതിക്കുന്നത്. പലതും പറഞ്ഞു പിണങ്ങിയിട്ടുള്ള എന്റെ പ്രണയിനിക്കു സമർപ്പിതം)
Wednesday, March 31, 2010
ഫോട്ടോസ്റ്റാറ്റ്
ആധുനിക വനിതയുടെ
ഒരു ഫോട്ടോസ്റ്റാറ്റ്.
ബാല്യകാലം മറന്നവൾ
പ്രണയം ഒരു നിമിഷംകൊണ്ട്,
മറന്നുപോയവൾ
പണം മാത്രം എണ്ണിത്തിട്ടപ്പെടുത്തി
ഓർമിച്ചു വയ്ക്കുന്നവൾ
പ്രശസ്തിക്കും ആഡ്യതക്കും ഒരു
പ്രതിരൂപം തീർക്കാൻ ശ്രമിക്കുന്നവൾ
സ്വതന്ത്രയയാൽ മനുഷ്യത്വം മറക്കുന്നവൾ
ഈയിടെ സ്വന്തം കളിയും മറന്നവൾ
മറവിയുടെ കഥ തുടരാതിരിക്കട്ടെ
മറന്നുപോകാതെ വിജയിക്കാൻ കഴിയട്ടെ.
Sunday, March 21, 2010
വെളിപ്പെടുത്താൻ കഴിയാതെ പോയ പ്രണയങ്ങൾ
പ്രണയം മനസ്സിൽ ഊർന്നു തുടങ്ങിയിരുന്നു
ഇഷ്ടമായിരുന്നു അവളോട് വെൺചന്ദ്രികയോടെന്നപോലെ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ജാതിയിൽ അവൾ തന്നോളമില്ല.
ജാതിയിൽ അവൾ തന്നോളമില്ല.
കൗമാര ലോകത്തെ സ്വപ്നമായി
മനസ്സിൽ സൂക്ഷിക്കാനൊരു സുഗന്ധമായി
അറിയാതെയെപ്പൊഴോ വിരൽത്തുമ്പിൽ
തൊട്ടുപോയൊരാനന്ദ നിമിഷം മുതൽ
സഖിയെ നിന്നെഞ്ഞാൻ സ്നേഹിച്ചിരുന്നു.
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു.
പ്രണയം മറന്നു നീ മിടുക്കനാകൂ
പ്രണയം മറന്നു നീ മിടുക്കനാകൂ
കലാലയം മനസ്സിൽ വർണ്ണവിതറി
മധുരിക്കുന്നൊരിഷ്ടം തൊട്ടടുത്തിരുന്നവളോട്
മതം മറന്നു ഞാൻ നിനക്കൊരുദിനം
വെൺ ചന്ദനക്കുറി ചാർത്തിയപ്പോൾ
വിലക്കുകൾ എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു
ചോരാപ്പുഴയൊഴുകും
പിന്നെയും വിലക്കുകൾ മന്ത്രിച്ചു
എന്തു ധൈര്യം നിനക്കു പെണ്ണു ചോദിക്കാൻ
പോറ്റാൻ സർക്കാരു ജോലിയുണ്ടൊ?
Wednesday, March 10, 2010
യാത്രാനുഭവങ്ങൾ
Friday, December 25, 2009
മിനി നർമ്മ കഥ (ലിംസൻ ഒരു സംഭവമാണ്)
നമ്മുടെ ലിംസൻ മോന്റെ വീട്ടുകാർക്ക് അവനെ വല്ല ഡോക്ടറൊ ഇഞ്ജിനിയറോ ആക്കണമെന്നായിരുന്നു മോഹം. പക്ഷെ അവൻ അതൊക്കെ ആയിത്തീരുമെന്ന് നാട്ടുകാർക്ക് വലിയ വിശ്വാസമില്ലായിരുന്നു. അവൻ ഒരു വക്കീലായിതീരുമെന്ന് അവരിൽ ചിലർ വിശ്വസിച്ചു. ഉരുളക്കുപ്പേരികണക്കുള്ള അവന്റെ പദപ്രയോഗങ്ങൾ കേട്ടിട്ടുള്ള അടുത്ത ചില കൂട്ടുകാർക്ക് അവൻ കേരളാപ്പോലീസ് ആകുമെന്നായിരുന്നു വിശ്വസം. പക്ഷെ അവന്റെ ആഗ്രഹം മറ്റൊന്നയിരുന്നു. ലോകം അറിയുന്ന ഒരാളാകുക. ഒരു നോബൽ സമ്മാനം എങ്ങിനെയെങ്കിലും അടിച്ചെടുക്കക. "നോബൽ സമ്മാന ജേതാവ് മിസ്റ്റർ ലിംസൻ" അവന്റെ കനവുകൾ അങ്ങിനെ പോയി. ആദ്യനാളുകളിൽ അവന്റെ അന്വേഷണം വാലും തലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. വാലും തലയും ഒന്നല്ലെങ്കിലും ഇവ തമ്മിൽ തന്ത്രപരമായ ചില ബന്ധങ്ങളുണ്ടെന്ന് ആശാൻ കണ്ടെത്തി തിയറിയിൽ കാര്യമായ തെറ്റുകളോന്നുമില്ലെങ്കിലും "കണ്ടുപിടിത്തക്കാരനു വാലില്ല" എന്ന കാരണത്താൽ നോബൽ കമ്മിറ്റി അവാർഡ് നിരസിച്ചു. പിന്നെ കക്ഷിയുടെ ശ്രമം ഒരു സമാധാന നോബലിനുവേണ്ടിയയി. ആരൊക്കെ പ്രകോപനമുണ്ടാക്കിയാലും പുള്ള്I സമാധാനം കൈവിടാതെ നോബലിന്റെ പടിക്കൽ വരെയെത്തി. പക്ഷെ ഈ സമധാനത്തിനു പിന്നിലെ രഹസ്യം കാതിൽ ചൈനി കൈനി തിരുകിയകൊണ്ടാണെന്നു പത്രക്കരോട് വിളംബിയത് പുലിവാലായി. നൊബൽ കമ്മിറ്റി ആളെ കരിമ്പട്ടികയിൽ പെടുത്തി. ഒടുവിൽ വർഷങ്ങൾ നീണ്ട ഹോസ്റ്റൽ പരീക്ഷണങ്ങൾക്കൊടുവിൽ ആശാൻ മറ്റൊരു ഫോർമുല വികസിപ്പിച്ചു. ഒടുവിൽ ആ ഫോർമുല ലിംസന് നോബൽ സമ്മാനം നേടിക്കൊടുത്തു. എന്താണാ ഫോർമുല? ഇന്നലത്തെക്കറി +ഇന്നത്തെക്കറി = നാളെയും കൂടെ കഴിക്കാവുന്ന കറി!!!!
Monday, October 12, 2009
നഗ്നത
പവിത്രതയുടെ നഗ്നത
കിടപ്പറയിൽ
അനുരാഗത്തിന്റെ നഗ്നത
വെള്ളിത്തിരയിൽ
കച്ചവടത്തിന്റെ നഗ്നത
വേശ്യാലയത്തിൽ
വിൽപനയുടെ നഗ്നത
ഗംഗാ തീരങ്ങളിൽ
ഭക്തിയുടെ നഗ്നത
പിഴച്ചുപോയ മനോതാളങ്ങളാൽ
വഴിയോരങ്ങളിൽ
നിർവികാരതയുടെ നഗ്നത
കല്ലെറിയുടെ നഗ്നത,
ഭ്രാന്തന്റെ നഗ്നത
Monday, September 28, 2009
വിജയദശമി ആശംസകൾ
ഓർമകളുടെ അരുവികൾ നമുക്ക് വാക്കുകൾ സമ്മാനിച്ചുവാക്കുകൾ വ്യക്തിത്വമാണെന്നതു കൊണ്ട്നല്ലതു പറയുന്നവൻ നല്ലവനാകുന്നുവാക്കുകളിൽ നിന്നും കവിയും കഥാകാരനും ജനിക്കുംമ്പോൾഞാൻ എവിടെ നിന്നാണു വന്നത്??വീണാ വദിനീ ശ്രീ സരസ്വതീവരമായ് തന്നീടുക വാക്കുകൾ